Apple അക്കൗണ്ട്
App Store, Apple Music, iCloud, FaceTime, iTunes Store മുതലായ Apple സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങൾ Apple അക്കൗണ്ട് ഉപയോഗിക്കുന്നു.
നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ, നിങ്ങളുടെ അക്കൗണ്ടിനും പാസ്‌വേഡിനും വേണ്ടിയുള്ള ഫയലിലുള്ള ഒരു ഇ-മെയിൽ വിലാസമോ ഫോൺ നമ്പറോ ഉപയോഗിക്കൂ. മൊബൈൽ ഫോൺ നമ്പർ നിങ്ങളുടെ Apple അക്കൗണ്ടിന്റെ പ്രാഥമിക യൂസർനെയിമായി ഉപയോഗിക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.
ഏത് ഡിവൈസിലും ഏത് Apple സേവനവും ഉപയോഗിക്കാൻ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ. അതുവഴി, നിങ്ങൾ ഒരു ഡിവൈസിൽ ഇനങ്ങൾ വാങ്ങുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ, അതേ ഇനങ്ങൾ നിങ്ങളുടെ മറ്റ് ഡിവൈസുകളിലും ലഭ്യമാകും. നിങ്ങളുടെ വാങ്ങലുകൾ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് മറ്റൊരു Apple അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനാവില്ല.
നിങ്ങൾക്ക് സ്വന്തമായി Apple അക്കൗണ്ട് ഉണ്ടായിരിക്കുകയും അത് പങ്കിടാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങൾ ഒരു കുടുംബ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിൽ, ഒരു Apple അക്കൗണ്ട് പങ്കിടാതെ തന്നെ കുടുംബാംഗങ്ങൾക്കിടയിൽ വാങ്ങലുകൾ പങ്കിടാൻ നിങ്ങൾക്ക് കുടുംബ പങ്കിടൽ ഉപയോഗിക്കാം.
Apple അക്കൗണ്ടിനെ കുറിച്ച് കൂടുതൽ അറിയാൻ, Apple അക്കൗണ്ട് പിന്തുണ പേജ് കാണൂ. ഒന്ന് സൃഷ്ടിക്കാൻ, Apple അക്കൗണ്ട് വെബ്സൈറ്റിലേക്ക് പോകൂ.