ദിശകൾ ബട്ടൺ

ട്രാൻസിറ്റ് മാപ്പ് സെലക്റ്റ് ചെയ്യുമ്പോൾ ട്രാൻസിറ്റ് ദിശാനിർദേശങ്ങൾ ഉപയോഗിച്ചോ, പര്യവേഷണം, ഡ്രൈവിങ് അല്ലെങ്കിൽ സാറ്റലൈറ്റ് മാപ്പ് എന്നിവ സെലക്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഡീഫോൾട്ട് യാത്ര മോഡ് (ഡ്രൈവിങ് , നടത്തം , അല്ലെങ്കിൽ സൈക്കിൾ ചവിട്ടൽ ) ഉപയോഗിച്ചോ നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള ഏകദേശ യാത്രാ സമയം സൂചിപ്പിക്കുന്നു.

മറ്റൊരു മാപ്പ് സെലക്റ്റ് ചെയ്യാൻ, മുകളിൽ വലത് വശത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങളുടെ ഡിഫോൾട്ട് ട്രാവൽ മോഡ് മാറ്റാൻ, ക്രമീകരണം  > ആപ്പുകൾ > മാപ്പ്സ് എന്നതിലേക്ക് പോയതിന് ശേഷം ‘ഇഷ്ടപ്പെട്ട തരം യാത്ര’ എന്നതിന് താഴെയുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.