ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ
iOS 13.4, iPadOS 13.4, macOS 10.15.4 അല്ലെങ്കിൽ അതിനുശേഷമുള്ളതോ ഉള്ള ഒരു ഡിവൈസിലാണ് നിങ്ങൾ Apple അക്കൗണ്ട് സൃഷ്ടിച്ചതെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കും.
Apple അക്കൗണ്ടിന്റെ ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ iOS 9, iPadOS 13, OS X 10.11 അല്ലെങ്കിൽ അതിനുശേഷമുള്ളയിൽ ലഭ്യമാണ്. ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ലാതെ നിങ്ങൾ മുമ്പ് ഒരു Apple അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്യാൻ ഈ ഘട്ടങ്ങൾ പിന്തുടരൂ:
ക്രമീകരണം
> [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും എന്നതിലേക്ക് പോകൂ.
‘ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓൺ ചെയ്യൂ’ എന്നത് ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.
നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് ആക്സസ് ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ സഹായിക്കുന്നു (അവർക്ക് നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് അറിയാമെങ്കിൽ പോലും), iOS, iPadOS, macOS എന്നിവയിലെ ചില ഫീച്ചറുകൾക്ക് ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ആവശ്യമാണ്. ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഓണായിരിക്കുമ്പോൾ, ഒരു വിശ്വസനീയമായ ഡിവൈസ് ഉപയോഗിച്ച് നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയൂ. നിങ്ങൾ ഒരു പുതിയ ഡിവൈസിൽ ആദ്യമായി സൈൻ ഇൻ ചെയ്യുമ്പോൾ, നിങ്ങൾ രണ്ട് വിവരങ്ങൾ നൽകേണ്ടതുണ്ട്—നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡും നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഓട്ടോമാറ്റിക്കായി അയയ്ക്കുന്നതോ നിങ്ങളുടെ വിശ്വസനീയമായ ഡിവൈസുകളിൽ പ്രദർശിപ്പിക്കുന്നതോ ആയ ആറക്ക പരിശോധിച്ചുറപ്പിക്കൽ കോഡും. കോഡ് നൽകുന്നതിലൂടെ പുതിയ ഡിവൈസിനെ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ പരിശോധിച്ചുറപ്പിക്കുന്നു.